കൊ​​​ച്ചി: നി​​​ര​​​വ​​​ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കാ​​​യി​​​ക​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കാ​​​നൊ​​​രു​​​ങ്ങി ദു​​​ബാ​​​യ്.

17-ാമ​​ത് ഏ​​​ഷ്യാ​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ടൂ​​​ര്‍ണ​​​മെ​​​ന്‍റ്, 2027 പു​​​രു​​​ഷ റ​​​ഗ്ബി ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ല്‍ യോ​​​ഗ്യ​​​താ ടൂ​​​ര്‍ണ​​​മെ​​​ന്‍റ്, ദു​​​ബാ​​​യ് ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍, ദു​​​ബാ​​​യ് പ്രീ​​​മി​​​യ​​​ര്‍ പാ​​​ഡ​​​ല്‍, ദു​​​ബാ​​​യ് റേ​​​സിം​​​ഗ് കാ​​​ര്‍ണി​​​വ​​​ല്‍, ഡി​​​പി വേ​​​ള്‍ഡ് ടൂ​​​ര്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ്, എ​​​മി​​​റേ​​​റ്റ്‌​​​സ് ദു​​​ബാ​​​യ് സെ​​​വ​​​ന്‍സ്, ദു​​​ബാ​​​യ് ഡ്യൂ​​​ട്ടി ഫ്രീ ​​​ടെ​​​ന്നീ​​​സ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ്, ഹീ​​​റോ ദു​​​ബാ​​​യ് ഡെ​​​സേ​​​ര്‍ട്ട് ക്ലാ​​​സി​​​ക് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്കാ​​​ണു ദു​​​ബാ​​​യ് വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ല്‍ വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്.