റിസർവ് ബാങ്ക് 19 നഗരങ്ങളിൽ സർവേ നടത്തുന്നു
Saturday, August 30, 2025 1:25 AM IST
പരവൂർ( കൊല്ലം): രാജ്യത്തെ വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ഉപഭോക്തൃ കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിനു റിസർവ് ബാങ്ക് 19 നഗരങ്ങളിൽ സർവേ നടത്തുന്നു. നഗരങ്ങളിലെ തെരഞ്ഞെടുത്ത വീടുകളിൽ നിന്നാണ് ബാങ്ക് പ്രതികരണങ്ങൾ തേടുന്നത്. കേരളത്തിൽ തിരുവനന്തപുരത്താണ് സർവേ നടത്തുക.
അഹമ്മദാബാദ്, ബംഗളുരു, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗുവഹാത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു , കൊൽക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂർ, പാട്ന, റായ്പൂർ, റാഞ്ചി എന്നിവയാണ് സർവേ നടക്കുന്ന മറ്റ് നഗരങ്ങൾ.
കുടുംബങ്ങളിലെ പണപ്പെരുപ്പ പ്രതീക്ഷകൾ അളക്കുന്നതിനുള്ള സർവേ നടത്തുന്നതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഇവരുടെ പ്രതിനിധികൾ തെരഞ്ഞെടുത്ത ഉപഭോക്കാക്കളെ നേരിട്ടു സമീപിച്ച് അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തും. ഇതിനായി പ്രത്യേക ചോദ്യാവലി ബാങ്ക് തയാറാക്കിയിട്ടുണ്ട്.