മുഖ്യമന്ത്രിക്കെതിരേ അശ്ലീല വീഡിയോ: ക്രൈം നന്ദകുമാറിന് എതിരേ കേസ്
Sunday, August 31, 2025 2:08 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അശ്ലീലച്ചുവയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരേ കേസ്.
കൊച്ചി സൈബര്‍ പോലീസാണു കേസെടുത്തത്. കഴിഞ്ഞദിവസം യുട്യൂബിലും സമൂഹമാധ്യമങ്ങളിലും പങ്കുവച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് എഫ്ഐആറില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിഷയത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണു വീഡിയോ. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ മുഖ്യമന്ത്രി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചെന്നും വീഡിയോയില്‍ ആരോപിക്കുന്നു.
സോളര്‍ കേസ് പ്രതിയായ വനിതയുമായി ബന്ധപ്പെടുത്തിയും വീഡിയോയില്‍ പരാമര്‍ശമുണ്ട്.