സമഗ്രാന്വേഷണം വേണം: എം.എ. ബേബി
Sunday, August 31, 2025 1:54 AM IST
തൃശൂർ: കണ്ണൂർ കണ്ണപുരത്തുണ്ടായ സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആവശ്യപ്പെട്ടു. കണ്ണൂരിലുണ്ടായതു ദൗർഭാഗ്യകരമായ സംഭവമാണ്.
സ്ഫോടനത്തിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്നു വിശദമായി അന്വേഷിക്കണമെന്നും ബേബി തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.