ദുരന്തനിവാരണ അഥോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു
Sunday, August 31, 2025 1:54 AM IST
തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോണ് നന്പർ ഉൾപ്പെടുന്ന എല്ലാ വാട്സാപ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തു.
മുന്നറിയിപ്പ് സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കാത്ത സ്ഥിതിയായി. ഐടി വിഭാഗം ഇടപെട്ട് ഒടുവിൽ ഇന്നലെ വൈകുന്നേരത്തോടെ തടസം പരിഹരിച്ചു.
ഹാക്കിങ് നടന്നത് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നന്പറിലാണോ, ജില്ലാ ഓഫീസുകളിലെ ഏതെങ്കിലും നന്പരിലാണോ എന്നു വിശദമായി പരിശോധിച്ചു.
ഒടുവിൽ കൊല്ലം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ നന്പറിലാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൈബർ ക്രൈം സെല്ലിനു കൈമാറിയതായി അധികൃതർ അറിയിച്ചു.