ച​ങ്ങ​നാ​ശേ​രി: ശ​ബ​രി​മ​ല അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ല്‍ നി​ല​നി​ന്നു​പോ​രു​ന്ന ആ​ചാ​രാ​നുഷ്ഠാ​ന​ങ്ങ​ള്‍ക്ക് കോ​ട്ടം ത​ട്ടാ​തെ​യും ക്ഷേ​ത്ര​ത്തി​ന്‍റെ വി​ശു​ദ്ധിസം​ര​ക്ഷി​ച്ചു​കൊ​ണ്ടു​മു​ള്ള വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്താനാ​ണ് ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​തു ന​ല്ല​തെ​ന്ന് എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍ നാ​യ​ര്‍.

ഇ​തി​ലേ​ക്കു രൂ​പ​പ്പെ​ടു​ന്ന സ​മി​തി​യു​ടെ നേ​തൃ​ത്വം രാ​ഷ്‌ട്രീ​യ​വി​മുക്ത​വും അ​യ്യ​പ്പ​ഭ​ക്ത​രെ ഉ​ള്‍ക്കൊ​ള്ളു​ന്ന​തു​മാ​ക​ണ​മെ​ന്നും എ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​സം​ഗ​മം​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന ല​ക്ഷ്യം നേ​ടാ​ന്‍ ക​ഴി​യു​കയു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.


ഇ​ക്കാ​ര്യ​ത്തി​ല്‍ നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ നി​ല​പാ​ടി​നെവി​മ​ര്‍ശി​ച്ചു​കൊ​ണ്ടും അ​ല്ലാ​തെ​യു​മു​ള്ള പ​ല അ​ഭി​പ്രാ​യ​ങ്ങ​ളും വ​ന്നു​കൊണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് എ​ന്‍എ​സ്എ​സ് വി​ശ​ദീ​ക​ര​ണം ന​ല്‍കു​ന്ന​തെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ര്‍ത്തു.