ജസ്റ്റീസ് പി.ഡി. രാജന് അന്തരിച്ചു
Monday, September 1, 2025 3:28 AM IST
കൊച്ചി: തദ്ദേശ വകുപ്പ് ഓംബുഡ്സ്മാനും ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റീസ് പി.ഡി. രാജന് (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 5.25ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
താമസസ്ഥലമായ വെണ്ണല ട്രാവന്‍കൂര്‍ കോര്‍ട്ട്യാര്‍ഡ് അപ്പാര്‍ട്ട്മെന്റില്‍ ഇന്നലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം സ്വദേശമായ പത്തനംതിട്ട ഇടയാറന്മുളയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ.
2013 മുതല്‍ 2019 വരെ ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം വിരമിച്ചശേഷം തദ്ദേശവകുപ്പ് ഓംബുഡ്സ്മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2009ല്‍ നിയമസഭാ സെക്രട്ടറിയായി. 2012ല്‍ കൊല്ലം ജില്ലാ ജഡ്ജിയായി. എന്‍ആര്‍ഐ കമ്മീഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 ജനുവരി 28നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്.
ഭാര്യ: ഡോ.കെ. വത്സകുമാരി (ഫോര്‍ട്ട്കൊച്ചി ജനറല്‍ ആശുപത്രി). മക്കള്‍: ഡോ.ആര്. ഇന്ദുശേഖര്‍ (പി.കെ. ദാസ് മെഡിക്കല്‍ കോളജ്, ഒറ്റപ്പാലം), അഡ്വ. ആര്. ലക്ഷ്മി നാരായണ്‍ (ഹൈക്കോടതി അഭിഭാഷകന്). മരുമക്കള്‍: ഡോ. റോഷ്നി പി. മുകേഷ് (പഞ്ചാബ് ഗുരു ഗോബിന്ദ് സിംഗ് മെഡിക്കല്‍ കോളജ് ആശുപത്രി), ഡോ. ദേവിപ്രിയ (തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജനറല്‍ സര്ജന്).