യുഡയസ് പ്ലസ് റിപ്പോര്‍ട്ട്: കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലെന്നു വിദ്യാഭ്യാസ മന്ത്രി
Monday, September 1, 2025 3:28 AM IST
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോര്‍ട്ടില്‍ കേരളം ദേശീയ ശരാശരിയേക്കാള്മുന്പന്തിയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ 2024-25 അക്കാദമിക വര്‍ഷത്തില്‍ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളില്‍ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. അക്കാദമിക നിലവാരം, വിദ്യാര്‍ഥികളുടെ പഠന തുടര്‍ച്ച, അടിസ്ഥാന സൗകര്യങ്ങള്‍, ലിംഗസമത്വം തുടങ്ങിയ മേഖലകളില്‍ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം- മന്ത്രി അറിയിച്ചു.