ഓണം വാരാഘോഷത്തിൽ ഗവർണർ പങ്കെടുക്കും
Monday, September 1, 2025 2:56 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ ഗവർണർ ആർ.വി. ആർലേക്കർ പങ്കെടുക്കും.
ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതിനായി നാളെ വൈകുന്നേരം ഗവർണർ സമയം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഗവർണർ ഇപ്പോൾ ഗോവയിലാണ്.
ഇന്നു രാത്രി തിരുവനന്തപുരത്തു മടങ്ങിയെത്തും. രണ്ടിന് വൈകുന്നേരം നാലിനാണ് മന്ത്രിക്കു കാണാൻ സമയം നൽകിയിട്ടുള്ളത്.