കോ​​​​ഴി​​​​ക്കോ​​​​ട്: മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലു​​​​ണ്ടാ​​​​യ താ​​​​മ​​​​ര​​​​ശേ​​​​രി ചു​​​​രം പ്ര​​​​ദേ​​​​ശ​​​​ത്ത് മ​​​​ഴ കു​​​​റ​​​​ഞ്ഞ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​തു​​​​വ​​​​ഴി മ​​​​ള്‍​ട്ടി​​​​ആ​​​​ക്സി​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ എ​​​​ല്ലാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കും നി​​​​യ​​​​ന്ത്ര​​​​ണ​​​വി​​​​ധേ​​​​യ​​​​മാ​​​​യി ഗ​​​​താ​​​​ഗ​​​​തം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​മെ​​​​ന്നു കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ സ്‌​​​​നേ​​​​ഹി​​​​ല്‍ കു​​​​മാ​​​​ര്‍ സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

നി​​​​ല​​​​വി​​​​ലെ ഒ​​​​റ്റ​​​​വ​​​​രി​​​​യാ​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണം തു​​​​ട​​​​രും. പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തോ​​​​ടെ, ഇ​​​​രു ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യ സ​​​​മ​​​​യം ഇ​​​​ട​​​​വി​​​​ട്ടാ​​​​ണ് ക​​​​ട​​​​ത്തി​​​​വി​​​​ടു​​​​ക.


മ​​​​ഴ ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ല്‍ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കും. ചു​​​​രം വ്യൂ​​​​പോ​​​​യി​​​​ന്‍റി​​​​ല്‍ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍​ക്ക് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്ക് തു​​​​ട​​​​രും. ഇ​​​​വി​​​​ടെ വാ​​​​ഹ​​​​നം നി​​​​ര്‍​ത്തു​​​​ക​​​​യോ ആ​​​​ളു​​​​ക​​​​ള്‍ പു​​​​റ​​​​ത്തേ​​​​ക്കി​​​​റ​​​​ങ്ങു​​​​ക​​​​യോ ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നും ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.