രാഹുലിനെതിരേ സാങ്കല്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി സിപിഐ വനിതാ നേതാവ്
Monday, September 1, 2025 3:28 AM IST
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ആരോപണങ്ങൾ കടുപ്പിക്കാൻ സാങ്കല്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി സിപിഐ വനിതാ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. കുറ്റക്കാരനാണെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ശിക്ഷിക്കപ്പെടട്ടേയെന്നും ശ്രീനാദേവി ഫേസ് ബുക്കില്‍ കുറിച്ചു.
24 മണിക്കൂറും വാര്‍ത്തകള്‍ നിറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യമനസുകളുടെ മജ്ജയും മാംസവും തിന്നുന്ന മാധ്യമ സൈക്കോപാത്തുകളായി പരിണമിക്കാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും ശ്രീനാദേവി പറഞ്ഞുവയ്ക്കുന്നു.
രാഹുലിൽ നിന്നും തനിക്ക് ദുരനുഭവം നേരിട്ടിട്ടുണ്ടോയെന്ന് ആരാഞ്ഞ് ഒരു വനിത ദൃശ്യമാധ്യമ പ്രവർത്തകര വിളിച്ച് അന്വേഷിച്ച ു . തനിക്ക് യാതൊരു പരാതിയും ഉന്നയിക്കാന്‍ ഇല്ലാതിരിക്കെ, കേട്ടുകേള്‍വി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്നും ശ്രീനാദേവി പറയുന്നു.
പെണ്‍കുട്ടികളുടെ പിന്നാലെ നടന്ന് നിങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായില്ലേ എന്ന ചോദ്യമുയര്‍ത്തി ശല്യം ചെയ്യുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന ചാനലിനെതിരേ പോലിസ് കേസെടുക്കണമെന്നും ശ്രീനാദേവിയുടെ കുറിപ്പിൽ പറയുന്നു.