മുനമ്പത്ത് താമസിച്ചുവരുന്ന ആരെയും ഒഴിപ്പിക്കില്ല: റവന്യുമന്ത്രി
Monday, September 1, 2025 2:56 AM IST
ചെറായി: മുനമ്പത്ത് ഇപ്പോള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഒരാളെയും വഖഫ് ബോര്‍ഡ് വിഷയത്തിന്റെ പേരില്‍ കുടിയിറക്കില്ലെന്ന് റവന്യു മന്ത്രി കെ. രാജന്. സര്‍വോത്തം ജീവന് രക്ഷാപതക് നല്കി രാജ്യം ആദരിച്ച സിപിഐ നേതാവ് മീശാന്റെ 50-ാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സിപ്പി പള്ളിപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ മന്ത്രി എസ്. ശര്‍മ, സിപിഐ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍, കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ദിനകരന്, ടി. രഘുവരന്, കെ.എല്‍. ദിലീപ്കുമാര്, പി.കെ. ചന്ദ്രശേഖരന്, പി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.