അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Monday, September 1, 2025 2:56 AM IST
വേങ്ങര: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കണ്ണമംഗലം ചേറൂര് കാപ്പില്‍ സ്വദേശി കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല(52)യാണു മരിച്ചത്. ഒന്നരമാസക്കാലമായി ചികിത്സയിലായിരുന്നു.
ജൂലൈ ഏഴിനാണു രോഗലക്ഷണങ്ങള്‍ പ്രകടമായത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷം ഓഗസ്റ്റ് നാലിനാണു ശാരീരികാവസ്ഥ വഷളായ നിലയില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വിദഗ്ധ ചികിത്സയിലായിരുന്ന റംലയെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെത്തുടർന്ന് ഓഗസ്റ്റ് 11ന് വാര്‍ഡിലേക്ക് മാറ്റി. ഓഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛര്‍ദ്ദിയും തുടങ്ങി. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഭര്‍ത്താവ്: മുഹമ്മദ് ബഷീര്‍. മക്കള്‍: മുഹമ്മദ് റാഷിദ്, മുഹമ്മദ് യാസര്‍, റഹിയാനത്ത്. മരുമക്കള്‍: അനീസുന്നീസ, ജസീല, മുഹമ്മദ് അനീസ്.