റേഷൻകടവഴി പാസ്പോർട്ട് അപേക്ഷയും: മന്ത്രി
Monday, September 1, 2025 3:29 AM IST
തിരുവനന്തപുരം: കെ സ്റ്റോറാക്കുന്ന റേഷൻ കടകൾ വഴി ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെന്ററുകൾ വഴിയുള്ള ഓണ്‍ലൈൻ സേവനങ്ങളും ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവിൽ 2300 കടകൾ കെ സ്റ്റോർ ആയി. ഓണം കഴിയുന്പോൾ 14,000 റേഷൻ കടകളും കെ സ്റ്റോർ ആക്കുകയാണ് ലക്ഷ്യം. ആധാർ സേവനം, പെൻഷൻ സേവനം, ഇൻഷ്വറൻസ് സേവനം, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സിഎസ്സി സേവനങ്ങളെല്ലാം ഇനി കെ സ്റ്റോർ വഴി ലഭ്യമാക്കും. 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനം കെ-സ്റ്റോർ വഴി നടത്താനാകും. അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിൻഡറും മിൽമ ഉത്പന്നങ്ങളും ഇതുവഴി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.