ബാനർ ജാഥയ്ക്ക് തുടക്കമായി
Tuesday, September 2, 2025 1:22 AM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനർ ജാഥയ്ക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ തുടക്കമായി.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാർ എംപി ജാഥാ ക്യാപ്റ്റൻ അഡ്വ. പി. വസന്തത്തിന് ബാനർ കൈമാറി ഉദ്ഘാടനം ചെയ്തു.
സിപിഐ ദേശീയ കൗണ്‍സിൽ അംഗം മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എൻ.രാജൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി.എസ്. ബിനുകുമാർ , സംസ്ഥാന കൗണ്‍സിൽ അംഗം രാഖി രവികുമാർ എന്നിവരും പങ്കെടുത്തു.