കൊ​​​ച്ചി: രാ​​​ജ്യ​​​ത്തു വാ​​​ണി​​​ജ്യാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന് വി​​​ല കു​​​റ​​​ച്ചു. 19 കി​​​ലോ​​​ഗ്രാം വാ​​​ണി​​​ജ്യ എ​​​ല്‍പി​​​ജി സി​​​ലി​​​ണ്ട​​​റി​​​ന് 51.50 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. പു​​​തി​​​യ വി​​​ല ഇ​​​ന്ന​​​ലെ മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്നു.

1,587 രൂ​​​പ​​​യാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ പു​​​തി​​​യ നി​​​ര​​​ക്ക്. വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റി​​​ന് ഏ​​​പ്രി​​​ലി​​​ല്‍ 43 രൂ​​​പ, മേ​​​യി​​​ല്‍ 15 രൂ​​​പ, ജൂ​​​ണി​​​ല്‍ 25 രൂ​​​പ, ജൂ​​​ലൈ​​​യി​​​ല്‍ 57.5 രൂ​​​പ, ഓ​​​ഗ​​​സ്റ്റി​​​ല്‍ 33.50 എ​​​ന്നി​​​ങ്ങ​​​നെ കു​​​റ​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ വ​​​രെ 226.5 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ​​​ത് .


രാ​​​ജ്യാ​​​ന്ത​​​ര ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വി​​​ല വി​​​ല​​​യി​​​രു​​​ത്തി ഓ​​​രോ മാ​​​സ​​​വും ഒ​​​ന്നി​​​നാ​​​ണ് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ എ​​​ല്‍പി​​​ജി വി​​​ല പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന​​​ത്.