ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അന്വേഷണം ക്രൈംബ്രാഞ്ചിന്
Tuesday, September 2, 2025 1:23 AM IST
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണു നടപടി. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരിക്കും കേസ് അന്വേഷിക്കുക.
കണ്ണൂർ സിറ്റി അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. ഗുരുതര കുറ്റകൃത്യമായതിനാലും ജയിൽ ഉദ്യോഗസ്ഥർക്കെതിരേ വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യത്തിലുമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
ജയിൽ ചാടിയ സംഭവത്തിൽ നേരത്തേ നാലു ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.