കേരളത്തിന് പൂജ, ദീപാവലി സ്പെഷൽ ട്രെയിനുകൾ
Tuesday, September 2, 2025 1:23 AM IST
കൊല്ലം: പൂജ, ദീപാവലി ഉത്സവങ്ങൾ പ്രമാണിച്ച് കേരളത്തിന് രണ്ട് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-സാന്ദ്രഗ്രച്ചി (കോൽക്കത്ത) റൂട്ടിലാണ് പ്രതിവാര സൂപ്പർ ഫാസ്റ്റ് ട്രെയിൻ സർവീസുകൾ.
ട്രെയിൻ നമ്പർ 16081 കൊച്ചുവേളി-സാന്ദ്രഗച്ചി ട്രെയിൻ 12, 19, 26, ഒക്ടോബർ മൂന്ന്, 10 , 17 തീയതികളിൽ (എല്ലാം വെള്ളി) വൈകുന്നേരം 4.20ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഞായർ ഉച്ചകഴിഞ്ഞ് 2.15ന് സാന്ദ്രഗച്ചിയിൽ എത്തും.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ,ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. തിരികെയുള്ള സർവീസ് (06082) സാന്ദ്രഗച്ചിയിൽനിന്ന് എട്ട്, 15, 22, 29, ഒക്ടോബർ ആറ്, 13, 20 തീയതികളിൽ (എല്ലാം തിങ്കൾ) ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 9.55ന് കൊച്ചുവേളിയിൽ എത്തും.
ത്രീ ടയർ ഏസി എക്കണോമി 14, സ്ലീപ്പർക്ലാസ് രണ്ട്, ലഗേജ് കം ബ്രേക്ക് വാൻ രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. മുൻകൂർ റിസർവേഷൻ ഇന്നലെ മുതൽ ആരംഭിച്ചു.
ഇതു കൂടാതെ തിരുവനന്തപുരം സെൻട്രൽ-എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, എംജിആർ ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്, കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് തുടങ്ങിയ 10 ട്രെയിനുകളിൽ ഉത്സവ സീസണിൽ താത്കാലികമായി അധിക കോച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.