തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Friday, August 22, 2025 7:17 AM IST
കുവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസി അധ്യക്ഷത വഹിച്ചു.
ഫാൻസി ഡ്രസ്സ്, മലയാള പ്രസംഗം, ക്വിസ്സ്, എന്നീ മത്സരങ്ങൾ വിനോദവും വിജ്ഞാനവും കൊണ്ട് സമ്പന്നമായിരുന്നു. നവംബർ 28ന് നടത്തുവാൻ ഉദ്ദേശിക്കുന്ന മഹോത്സവം പരിപാടിയുടെ റാഫിൾ കൂപ്പൺ പരിപാടിയിൽ പ്രകാശനം ചെയ്തു.
കൺവീനർ സെബാസ്റ്റ്യൻ വാതുക്കാടൻ മഹോത്സവം പ്രോഗ്രാം കൺവീനർ നോബിനു ആദ്യ കൂപ്പൺ കൈമാറി. ഈ കാലയളവിൽ വിട്ടു പിരിഞ്ഞു പോയവരുടെ പേരിൽ സോഷ്യൽ വെൽഫയർ കൺവീനർ റാഫി എരിഞ്ഞേരി അനുശോചനം രേഖപ്പെടുത്തി.
മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ കേന്ദ്ര, ഏരിയ ഭാരവാഹികൾ ചേർന്ന് വിതരണം ചെയ്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാന വിതരണവും ഈ വേദിയിൽ വച്ച് നടത്തി. ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക് സ്വാഗതം പറഞ്ഞു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് നോബിൻ തെറ്റയിൽ, വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, വാർഷിക സ്പോൺസർമാരായ അൽമുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ്, ജോയ് ആലുക്കാസ് പ്രതിനിധി ഷിബിൻ ദാസ്, ജോയിന്റ് സെക്രട്ടറിമാരായ രാജൻ ചാക്കോ തോട്ടുങ്ങൽ, ദിലീപ് കുമാർ, ജോയിന്റ് ട്രഷറർ സാബു കൊമ്പൻ, വനിതാവേദി സെക്രട്ടറി നിഖില പി. എം, കളിക്കളം ജോയിന്റ് സെക്രട്ടറി മാസ്റ്റർ അർജുൻ മുകേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.