സുധാകർ റെഡ്ഡിയുടെയും വാഴൂർ സോമന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു.
Wednesday, August 27, 2025 3:03 PM IST
ദമാം: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെയും വാഴൂർ സോമൻ എംഎൽഎ യുടെയും നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.
പൊതുജീവിതത്തിൽ മാതൃകകൾ തീർത്ത, ജനകീയരായ രണ്ടു മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളെയാണ് അടുത്തടുത്ത ദിവസങ്ങളിലായി നഷ്ടമായതെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇരുവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ജനങ്ങളുടെയും വേദനയിൽ ഒപ്പംചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.