റവ.ഫാ. മത്തായി സക്കറിയയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി
അബ്ദുല്ല നാലുപുരയിൽ
Tuesday, September 2, 2025 11:25 AM IST
കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷനും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദീകനും ഭദ്രാസന കൗൺസിലംഗവും മികച്ച വാഗ്മിയുമായ റവ. ഫാ. മത്തായി സക്കറിയയ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ഇടവക സെക്രട്ടറി ജേക്കബ് റോയ്, കൺവൻഷൻ കൺവീനർ കെ. തോമസ് മാത്യു, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയുള്ള തീയതികളിൽ വൈകുന്നേരം 6.30 മുതൽ കൺവൻഷനും ഏഴിന് വൈകുന്നേരം എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.