വർഗീയതയെ നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി മാതൃകയാക്കണം: കേളി
Wednesday, August 27, 2025 3:56 PM IST
റിയാദ്: വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ സഖാവ് പി. കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി നാം മാതൃകയാക്കണമെന്ന് കേളി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ സ്ഥാപകാംഗമായ കൃഷ്ണപിള്ളയുടെ 77-ാമത് അനുസ്മരണം കേളി കലാസാംസ്കാരിക വേദി വിപുലമായി ആചരിച്ചു.
നാല് കേന്ദങ്ങളിലായി നടത്തിയ അനുസ്മരണ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ് സ്വാഗതവും രക്ഷധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇക്ബാൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ആക്ടിംഗ് സെക്രട്ടറി സിജിൻ കൂവള്ളൂർ, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി എന്നിവർ പി. കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.
അൽഖർജ് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വതിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് സെക്രട്ടറി ഷബി അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി സ്വാഗതവും ഏരിയ സാംസ്കാരിക വിഭാഗം കൺവീനർ ജ്യോതിലാൽ ശൂരനാട് അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം ജോസഫ് ഷാജി കേളി വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങട് എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വതിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഷാജു പെരുവയൽ അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതം പറഞ്ഞു. ഏരിയാ സാംസ്കാരിക കമ്മറ്റി അംഗം വിപിഷ് രാജൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ, മാധ്യമ വിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.
ദവാദ്മി രക്ഷാധികാരി കമ്മിറ്റി അംഗം ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മോഹനൻ സ്വാഗതവും യൂണിറ്റ് കമ്മിറ്റി അംഗം ലിനീഷ് അനുസ്മരണക്കുറിപ്പും അവതരിപ്പിച്ചു.
രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം വിശദമായി പ്രതിപാദിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. മേഖലാ രക്ഷാധികാരി കമ്മറ്റി അംഗങ്ങമായ രാജേഷ്, റാഫി, നാസർ, ദവാദ്മി യൂണിറ്റംഗമായ ഗിരീഷ് എന്നിവർ സഖാവിനെ അനുസ്മരിച്ച് സംസാരിച്ചു.