മലയാളം മിഷൻ സുഗതാഞ്ജലി മത്സര വിജയികൾ
Sunday, August 31, 2025 2:17 PM IST
ഫുജൈറ: മലയാളം മിഷന് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഭാഗമായി ഫുജൈറ ചാപ്റ്റര്‍ മത്സരങ്ങള്‍ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ സംഘടിപ്പിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറിയും മലയാളം മിഷന് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റുമായ സഞ്ജീവ് മേനോന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റര്‍ പ്രസിഡന്റ് വിത്സണ് പട്ടാഴി അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ഷൈജു രാജന് സ്വാഗതവും വിജി സന്തോഷ് കൃതഞ്ജതയും പറഞ്ഞു.
ജൂണിയര്‍ വിഭാഗത്തില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്, ദിബ്ബ പഠനകേന്ദ്രത്തിലെ ഫാത്തിമ മെഹ്റിന് ഒന്നാം സ്ഥാനവും സെന്റ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പഠനകേന്ദ്രത്തില്‍ നിന്നും സിയോന മറിയം ഷൈജു രണ്ടാം സ്ഥാനവും ഏലിയാസ് എന്‍ സിജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ്ജൂണിയര്‍ വിഭാഗത്തില്‍ ഫഹദ് ഫാദില്‍ റെഫായ്തീന് (കല്‍ബ, ഇന്ത്യന്‍ സോഷ്യല്‍ & കള്‍ച്ചറല്‍ ക്ലബ് പഠനകേന്ദ്രം) ഒന്നാം സ്ഥാനവും ആയിഷ കല്ലൂരിയകത്ത് (ഫുജൈറ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പഠനകേന്ദ്രം) രണ്ടാം സ്ഥാനവും മെലീന ലീലു സിബി (ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന് പഠന കേന്ദ്രം) മൂന്നാംസ്ഥാനവും നേടി.
ചാപ്റ്ററില്‍ നിന്നുള്ള വിജയികള്‍ മലയാളം മിഷന് നടത്തുന്ന ആഗോള തല കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കും. ജയലക്ഷ്മി നായര്‍, അജ്മി റഷീദ് എന്നിവര്‍ മത്സരങ്ങള്‍ അവലോകനം നടത്തി.
മലയാളം മിഷന് പഠനകേന്ദ്രം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും,ഭാഷാ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.