എ.പി. ജയകുമാറിന്റെ വേർപാടിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു
Tuesday, August 26, 2025 4:28 PM IST
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി എ.പി. ജയകുമാറിന്റെ അപ്രതീക്ഷിതമായ ദേഹവിയോഗത്തിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു.
അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി ലീഗൽ സെൽ കുവൈറ്റിനും പ്രവാസ ലോകത്ത് അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും നികത്താനാവാത്ത നഷ്ടമാണെന്ന് പിഎൽസി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി കെ.ഷൈജിത്ത്, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പിആർഒ സുധീർ തിരുനിലത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
പിഎൽസി കുവൈറ്റ് പ്രസിഡന്റ് ബിജു സ്റ്റീഫൻ തിരുവനന്തപുരത്തെ പൽകുളങ്ങരയുള്ള അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് ചെന്ന് കുടുബാംഗങ്ങളെ സംഘടനയുടെ അനുശോചനം അറിയിച്ചു.