ഓണസംഗമം ഒരുക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ്
അനിൽ സി. ഇടിക്കുള
Monday, September 8, 2025 10:09 AM IST
അബുദാബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു.
തിരുവാതിര, അസുര ബാൻഡ് ഒരുക്കിയ ഫൂഷൻ ചെണ്ട മേളം, മഹാബലി എഴുന്നള്ളത്ത്, സംഗീത - നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി. ഓണസദ്യയിൽ മുന്നൂറോളം പേർ പങ്കെടുത്തു.

ചാപ്റ്റർ ചെയർമാൻ എൻ.വി. കൃഷ്ണൻ, വൈസ് ചെയർമാൻ രോഹിത് ദയാമ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഓണാഘോഷം ഒരുക്കിയത്.