മദ്റസ പൊതുപരീക്ഷ: റാങ്ക് ജേതാക്കളെ ആദരിച്ചു
Friday, September 12, 2025 11:57 AM IST
ദോഹ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ജിസിസി തലത്തിൽ അഞ്ച് - എട്ട് ക്ലാസുകൾക്കായി നടത്തിയ പൊതുപരീക്ഷയിൽ റാങ്ക് ജേതാക്കളായ അൽമനാർ മദ്റസ വിദ്യാർഥികളെ ആദരിച്ചു.
എട്ടാം ക്ലാസിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് ഇഹാൻ, രണ്ടാം റാങ്ക് നേടിയ ഇജാസ് അബ്ദുല്ല, അഞ്ചാം ക്ലാസിൽ ഒന്നാം റാങ്ക് നേടിയ ഇഹാൻ അബ്ദുൽ വഹാബ്, രണ്ടാം റാങ്ക് നേടിയ കെ.ടി. അബ്ദുല്ല എന്നിവർക്കുള്ള ഉപഹാരം മദ്റസ പ്രിൻസിപ്പാൾ മുജീബ് റഹ്മാൻ മിശ്കാത്തി, ക്യുകെഐസി പ്രസിഡന്റ് കെ. ടി. ഫൈസൽ സലഫി എന്നിവർ സമർപ്പിച്ചു.

മികച്ച വിജയം നേടാൻ സഹായിച്ച മദ്റസ അധ്യാപകരെയും വിദ്യാർഥികൾക്ക് പിന്തുണ നൽകിയ രക്ഷിതാക്കളെയും മദ്റസ മാനേജ്മന്റ് അഭിനന്ദിച്ചു.

പുതിയ അധ്യയന വർഷത്തെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 60 004 486 - 55 559 756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.