ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ ഉ​​പ​​ഭോ​​ക്തൃ വി​​ല​​സൂ​​ചി​​ക​​യെ (സി​​പി​​ഐ) അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ചി​​ല്ല​​റ പ​​ണ​​പ്പെ​​രു​​പ്പം (റീ​​ട്ടെ​​യ്ൽ ഇ​​ൻ​​ഫ്ലേ​​ഷ​​ൻ) ഓ​​ഗ​​സ്റ്റി​​ൽ ഉ​​യ​​ർ​​ന്നു.

ജൂ​ലൈ​യി​ലെ എ​ട്ടു വ​ർ​ഷ​ത്തെ താ​ഴ്ച​യാ​യ 1.61 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 46 ബേ​​സി​​സ് പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 2.07 ശ​​ത​​മാ​​ന​​മാ​​ണ് ഓ​​ഗ​​സ്റ്റി​​ലേ​​ത്. എങ്കിലും റിസർവ് ബാങ്കിന്‍റെ കണക്കായ നാലു ശതമാനത്തിൽ താഴെയാണ് പണപ്പെരുപ്പം. പച്ചക്കറികൾ, മാം​​സം, മ​​ത്സ്യ, എ​​ണ്ണ​​ക​​ൾ, മു​​ട്ട, പേഴ്സൺ കെയർ ഉത്പന്നങ്ങൾ എ​​ന്നി​​വ​​യി​​ലു​​ണ്ടാ​​യ വി​​ല​​ക്ക​​യ​​റ്റ​​മാ​​ണ് പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്.

ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പം കു​​റ​​ച്ച് പു​​രോ​​ഗ​​തി കാ​​ണി​​ച്ചെ​​ങ്കി​​ലും നെ​​ഗ​​റ്റീ​​വ് സോ​​ണ്‍ വി​​ട്ടി​​ല്ല. ഭ​​ക്ഷ്യ​​പ​​ണ​​പ്പെ​​രു​​പ്പം നെ​​ഗ​​റ്റീ​​വ് ആ​​കു​​ന്ന​​ത് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം മാ​​സ​​മാ​​ണ്. ജൂ​​ലൈ​​യി​​ലെ -1.76 ശ​​ത​​മാ​​ന​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഓ​​ഗ​​സ്റ്റി​​ൽ -0.69 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ മാ​​സം ഭ​​ക്ഷ്യ​​വി​​ഭാ​​ഗ​​ത്തി​​ലെ വി​​ല​​ക്ക​​യ​​റ്റ​​പ്ര​​വ​​ണ​​ത​​ക​​ൾ സ​​മ്മി​​ശ്ര​​മാ​​യി​​രു​​ന്നു.

ധാ​​ന്യ​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റം 2.7 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. പാ​​ൽ, പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ൾ ജൂ​​ലൈ​​യി​​ലെ 2.74 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ഓ​​ഗ​​സ്റ്റി​​ൽ 2.63 ആ​​യി നേ​​രി​​യ കു​​റ​​വു​​ണ്ടാ​​യി. പ​​ഴ​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റം 14.42 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 11.65 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു.

പ​​ച്ച​​ക്ക​​റി​​ക​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റം -20.69 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് -15.92 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്നു. എ​​ന്നാ​​ൽ ഇ​​തേ സ​​മ​​യ​​ത്ത് പ്രോ​​ട്ടീ​​ൻ സം​​പു​​ഷ്ട​​മാ​​യ ആ​​ഹാ​​ര സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​ൽ ഗ​​ണ്യ​​മാ​​യി വ​​ർ​​ധ​​നവു​​ണ്ടാ​​യി.

ഗ്രാ​​മീ​​ണ, ന​​ഗ​​ര മേ​​ഖ​​ല​​ക​​ളി​​ൽ മൊ​​ത്ത പ​​ണ​​പ്പെ​​രു​​പ്പ​​വും ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പ​​വും ഉ​​യ​​ർ​​ന്നു. ഗ്രാ​​മപ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പ​​ണ​​പ്പെ​​രു​​പ്പം ജൂ​​ലൈ​​യി​​ലെ 1.18 ശ​​ത​​മാ​​നത്തിൽനിന്ന് ഓ​​ഗ​​സ്റ്റി​​ൽ 1.69 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി.​​ ഭ​​ക്ഷ്യ പ​​ണ​​പ്പെ​​രു​​പ്പം -1.74 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് -0.70 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.


ന​​ഗ​​ര​​ങ്ങ​​ളി​​ലെ പ​​ണ​​പ്പെ​​രു​​പ്പം കു​​ത്ത​​നെ​​യാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. ജൂ​​ലൈ​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 2.10 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 2.47 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കെ​​ത്തി.​​ഇ​​തോ​​ടൊ​​പ്പം ഭ​​ക്ഷ്യ​​പ​​ണ​​പ്പെ​​രു​​പ്പം -1.90 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് -0.58 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു.

അ​​ടു​​ത്ത പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളി​​ൽ വി​​ദ്യാ​​ഭ്യാ​​സ പ​​ണ​​പ്പെ​​രു​​പ്പം 3.60 ശ​​ത​​മാ​​ന​​മാ​​യി ചു​​രു​​ങ്ങി. ജൂ​​ലൈ​​യി​​ൽ 4.11 ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​രോ​​ഗ്യ​​രം​​ഗ​​ത്തെ പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​ലും താ​​ഴ്ച​​യു​​ണ്ടാ​​യി. ജൂ​​ലൈ​​യി​​ലെ 4.57 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ താ​​ഴ്ന്ന് ഓ​​ഗ​​സ്റ്റി​​ൽ 4.40 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി.

ഉ​​യ​​ർ​​ന്ന പ​​ണ​​പ്പെ​​രു​​പ്പം: കേ​​ര​​ളം മു​​ന്നി​​ൽ

രാ​​ജ്യ​​ത്ത് വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​ത് ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സം​​സ്ഥാ​​ന​​മെ​​ന്ന സ്ഥാ​​നം കേ​​ര​​ളം തു​​ട​​ർ​​ച്ച​​യായ എ​​ട്ടാം മാ​​സ​​വും നി​​ല​​നി​​ർ​​ത്തി. ഉ​​യ​​ർ​​ന്ന പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്കി​​ൽ കേ​​ര​​ളം മു​​ന്നി​​ൽ തു​​ട​​രു​​ന്നു. ഓ​​ഗ​​സ്റ്റി​​ൽ 8.89 ശ​​ത​​മാ​​ന​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തെ​​ങ്കി​​ൽ ഓ​​ഗ​​സ്റ്റി​​ൽ 9.04 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു​​യ​​ർ​​ന്നു.

വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ക​​ർ​​ണാ​​ട​​യു​​ടെ പ​​ണ​​പ്പെ​​രു​​പ്പം 3.81 ശ​​ത​​മാ​​ന​​മാ​​ണ്. ജ​​മ്മു കാ​​ഷ്മീ​​ർ 3.75%, പ​​ഞ്ചാ​​ബ് 3.51%, ത​​മി​​ഴ്നാ​​ട് 2.93% എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ആ​​ദ്യ അ​​ഞ്ചി​​ലു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ൾ.

ഒ​​ഡീ​​ഷ -0.55, ആ​​സാം -0.66 എ​​ന്നി​​വ​​യാ​​ണ് പ​​ണ​​പ്പെ​​രു​​പ്പം കു​​റ​​ഞ്ഞ സം​​സ്ഥാ​​ന​​ങ്ങ​​ൾ.