ബം​​ഗ​​ളൂ​​രു: ബം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​ടി ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യ ഇ​​ൻ​​ഫോ​​സി​​സ് ‘ഓ​​ഹ​​രി ബൈ​​ബാ​​ക്ക്’ ന​​ട​​പ​​ടി​​യി​​ലേ​​ക്ക് ക​​ട​​ക്കു​​ന്നു. 18,000 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് തി​​രി​​ച്ചു​​വാ​​ങ്ങു​​ന്ന​​ത്.

നി​​ല​​വി​​ലെ വി​​ല​​യേ​​ക്കാ​​ൾ 19% അ​​ധി​​ക​​മാ​​യി (പ്രീ​​മി​​യം) ഒ​​ന്നി​​ന് 1,800 രൂ​​പ​​യ്ക്കാ​​യി​​രി​​ക്കും ബൈ​​ബാ​​ക്ക്. ഇ​​ങ്ങ​​നെ 10 കോ​​ടി ഓ​​ഹ​​രി​​ക​​ൾ ആ​​കെ 18,000 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് തി​​രി​​കെ വാ​​ങ്ങു​​ന്ന​​ത്; ഇ​​ൻ​​ഫോ​​സി​​സി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ബൈ​​ബാ​​ക്ക്. ഓ​​ഹ​​രി ബൈ​​ബാ​​ക്കി​​നു​​ള്ള തീ​​യ​​തി പി​​ന്നീ​​ട് പ്ര​​ഖ്യാ​​പി​​ക്കും. അ​​തി​​നു​​മു​​ൻ​​പ് ഓ​​ഹ​​രി​​ക​​ൾ സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള തി​​ര​​ക്കി​​ലാ​​ണ് നി​​ക്ഷേ​​പ​​ക​​ർ. നി​​ല​​വി​​ൽ 26 ല​​ക്ഷം ഓ​​ഹ​​രി ഉ​​ട​​മ​​ക​​ളാ​​ണ് ഇ​​ൻ​​ഫോ​​സി​​സി​​നു​​ള്ള​​ത്.

നി​​ല​​വി​​ൽ പൊ​​തു​​വി​​പ​​ണി​​യി​​ലു​​ള്ള ക​​ന്പ​​നി​​യു​​ടെ ഓ​​ഹ​​രി​​ക​​ളി​​ൽ 2.41 ശ​​ത​​മാ​​ന​​മാ​​ണ് മ​​ട​​ക്കി​​വാ​​ങ്ങു​​ന്ന​​തെ​​ന്ന് സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ൾ​​ക്ക് സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ൽ ഇ​​ൻ​​ഫോ​​സി​​സ് വ്യ​​ക്ത​​മാ​​ക്കി. ഓ​​ഹ​​രി തി​​രി​​കെ വാ​​ങ്ങാ​​നു​​ള്ള നീ​​ക്ക​​ത്തി​​ന് യു​​എ​​സ് ഓ​​ഹ​​രി വി​​പ​​ണി​​ക​​ളു​​ടെ നി​​യ​​ന്ത്ര​​ണ ഏ​​ജ​​ൻ​​സി​​യാ​​യ സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ൻ​​ഡ് എ​​ക്സ്ചേ​​ഞ്ച് ക​​മ്മീ​​ഷ​​ന്‍റെ (എ​​സ്ഇ​​സി) അ​​നു​​മ​​തി ല​​ഭി​​ച്ചെ​​ന്നും ക​​ന്പ​​നി അ​​റി​​യി​​ച്ചു.


ഓ​​ഹ​​രി തി​​രി​​കെ വാ​​ങ്ങു​​ന്ന​​ത് അ​​ഞ്ചാം ത​​വ​​ണ

ഇ​​ൻ​​ഫോ​​സി​​സി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ബൈ​​ബാ​​ക്കാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ഇ​​തി​​നു​​മു​​ന്പ് നാ​​ലു ത​​വ​​ണ ഇ​​ൻ​​ഫോ​​സി​​സ് ഓ​​ഹ​​രി ബൈ​​ബാ​​ക്ക് ന​​ട​​ത്തി. 2017ലാ​​ണ് ഓ​​ഹ​​രി മ​​ട​​ക്കി​​വാ​​ങ്ങ​​ൽ ആ​​രം​​ഭി​​ച്ച​​ത്. അ​​ന്ന് 13000 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി. 2019ൽ 8260 ​​കോ​​ടി, 2021ൽ 9200 ​​കോ​​ടി, 2022ൽ 9300 ​​കോ​​ടി രൂ​​പ എന്നി​​ങ്ങ​​നെ​​യാ​​യിരുന്നു മടക്കി വാ​​ങ്ങ​​ലു​​ക​​ൾ.