നഴ്സിംഗ് സ്വപ്നങ്ങൾക്ക് ഉറപ്പുമായി സേക്രഡ് ഹാർട്ട് കോളജ് ഓഫ് നഴ്സിംഗ്
Monday, September 8, 2025 10:58 PM IST
കോട്ടയം: മികച്ച മൂല്യങ്ങൾക്കൊപ്പം ആധുനിക വിദ്യാഭ്യാസവും ആഗോളതലത്തിലുള്ള പരിശീലനവും സമന്വയിപ്പിച്ച് നഴ്സിംഗ് പഠന മേഖലയിൽ തെക്കേ ഇന്ത്യയിലെ മികവുറ്റ സ്ഥാപനമായ സേക്രഡ് ഹാർട്ട് നഴ്സിംഗ് കോളജ് ശ്രദ്ധേയമാകുന്നു.
ബിഎസ്സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് (ജിഎൻഎം), പോസ്റ്റ് ബിഎസ്സി, എംഎസ്സി നഴ്സിംഗ് എന്നീ കോഴ്സുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ (ഐഎൻസി 25-26), കർണാടക നഴ്സിംഗ് കൗണ്‍സിൽ (കെഎൻസി 25-26) എന്നിവയുടെ അംഗീകാരമുള്ള കോളജ് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തതാണ്.
വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി നാളത്തെ മികച്ച നഴ്സുമാരെ വാർത്തെടുക്കാൻ പ്രയത്നിക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് കോളജ് ഡയറക്ടർ ഷൈൻ ഡാനിയേൽ പറഞ്ഞു.
2019ൽ എല്ലാ ആധുനികസൗകര്യങ്ങളോടും കൂടി അഞ്ചുനിലകളിലായി പ്രവർത്തിക്കുന്ന സേക്രഡ് ഹാർട്ട് കോളജ് ഓഫ് നഴ്സിംഗ് ബംഗളൂരുവിലെ തുംകൂർ റോഡിൽ നാഗസാന്ദ്ര മെട്രോ സ്റ്റേഷനിൽനിന്നും നൂറു മീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്.
മലയാളി ക്രിസ്ത്യൻ മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള കോളജ് സുരക്ഷിതവും മികച്ചതുമായ ഹോസ്റ്റൽ സൗകര്യവും രുചികരമായ കേരളീയ ഭക്ഷണവും ഉറപ്പുനൽകുന്നുണ്ട്.
എൻഎബിഎച്ച് അംഗീകരാമുള്ള പ്രമുഖ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളിലും പ്രധാന സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി തുടർച്ചയായുള്ള പരിശീലനത്തിലൂടെ വിദ്യാർഥികളുടെ നഴ്സിംഗ് പ്രവർത്തനങ്ങൾക്ക് മികവുറ്റ പ്രായോഗിക പരിജ്ഞാന ഉറപ്പാക്കുന്നതിലും കോളജ് ബദ്ധശ്രദ്ധ പുലർത്തുന്നുണ്ട്.
അനുഭവസന്പന്നരായ അധ്യാപകരും നൂതന സൗകര്യങ്ങളോടു കൂടിയ ലാബുകളും മറ്റാർക്കും അവകാശപ്പെടാനാകാത്ത ഗുണമേന്മയും സേക്രട്ട് ഹാർട്ടിന്റെ പ്രത്യേകതയാണ്. വിദേശപഠനത്തിനും ജോലിക്കും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഐഇഎൽടിഎസ്, ഒഇറ്റി, ജർമൻ ഭാഷാ പഠന അവസരവും പരിശീലന കാലയളവിൽ കോളജിൽ ലഭ്യമാക്കുന്നു.
മികച്ച വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ബാങ്ക് ലോണ്‍ സൗകര്യവും, ഫീസ് തവണകളായി അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പഠനത്തിനു ശേഷം അപ്പോളോ, മണിപ്പാൽ, ഫോർട്ടിസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ 100 ശതമാനം പ്ലേസ്മെന്റും നൽകും. ഇത്തരം പ്ലേസ്മെന്റ് സംവിധാനം മറ്റൊരു സ്ഥാപനങ്ങൾക്കുമില്ലെന്നതും സേക്രഡ് ഹാർട്ടിന്റെ പ്രത്യേകതയാണ്.
ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളുടെ പാരന്പര്യവും അനുഭവസന്പത്തുമുള്ള ഷൈൻ ഡാനിയേൽ ഡയറക്ടറായ കമ്മിറ്റിയാണ് കോളജിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രവേശനം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് ഫോൺ: 919379099777,919562399777 (ഡയറക്ടർ ഷൈൻ ഡാനിയേൽ).