ഓണത്തിന് 300 കാർ വിറ്റഴിച്ച് റെനോ
Saturday, September 6, 2025 10:58 PM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് റെനോ കേരളത്തില്‍ 300ലധികം വാഹനങ്ങൾ വിറ്റഴിച്ചു. പുതുതായി പുറത്തിറക്കിയ റെനോ ട്രൈബർ പത്ത് ദിവസത്തിനിടെ നൂറിലധികം ഡെലിവറികള്‍ നടത്തി.
റെനോ ഇന്ത്യക്ക് കേരളത്തിൽ 24 ഡീലര്‍ഷിപ്പുകളുണ്ട്. ജൂലൈയിൽ പുറത്തിറക്കിയ റെനോയുടെ ഓള്-ന്യൂ ട്രൈബറിൽ, 35 പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത കാറില്‍ 5, 6, അല്ലെങ്കില്‍ 7-സീറ്ററായി മാറ്റാവുന്ന ഈസി-ഫിക്സ് സീറ്റുകളും 625 ലിറ്റര്‍ വരെ ബൂട്ട് സ്പെയ്സുമുണ്ട്.