വര്‍ണാഭമായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഓണാഘോഷം
Saturday, September 6, 2025 10:58 PM IST
കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ് ഇരിങ്ങാലക്കുടയില്‍ ഒരുക്കിയ ‘ഒന്നിച്ചോണം പൊന്നോണം’ പരിപാടി വര്‍ണാഭമായി.
ചൊവാഴ്ച വൈകുന്നേരം നാലിനു കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ തിരി തെളിച്ച് ഐസിഎല്‍ ഫിന്‍കോര്‍പ് എംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ പരിപാടിക്കു തുടക്കമിട്ടു. തുടര്‍ന്ന് തിരുവാതിരകളി മത്സരം. ഐസിഎല്‍ ഫോന്കോര്പ് ഓള്‍ടെം ഡയറക്ടര്‍ ഉമ അനില്‍കുമാര്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാഷ്ട്രീയ സാംസ്കാരിക പൊതു രംഗത്തെ നിരവധി പ്രമുഖര്‍ ഘോഷയാത്രയില്‍ അണിനിരന്നു.
സിന്ധു കണ്വെന്ഷന് സെന്ററിൽ നടന്ന സമാപന സമ്മേളനം മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ടി.വി. ചാര്‍ളി, അബ്ദുള്‍ ഹഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.