അന്താരാഷ്ട്ര പ്ലാസ്റ്റിക് മെഷിനറി എക്സിബിഷന് കെ പ്ലെക്സ് 11 മുതല്‍
Monday, September 8, 2025 10:58 PM IST
കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷനും കര്‍ണാടക സ്റ്റേറ്റ് പോളിമേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്ലാസ്റ്റിക് മെഷീനറി എക്സിബിഷന് കെ പ്ലെക്സ് 11 മുതല്‍ 14 വരെ അങ്കമാലി അഡ്ലക്സ് എക്സിബിഷന് സെന്ററില്‍ നടക്കും.
ചൈന, തായ്വാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 300 ല്‍പരം സ്റ്റാളുകള്‍ എക്സിബിഷനിലുണ്ടാകും.
1,80,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന എക്സിബിഷനില്‍ പ്ലാസ്റ്റിക് റീ സൈക്കിള്‍ ചെയ്ത് പുതിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ലൈവ് പ്രദര്‍ശനവും ഉണ്ടാകും.
രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയുള്ള എക്സിബിഷനില്‍ പ്രവേശനം സൗജന്യമാണ്.