ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ച് കേളി
Tuesday, September 16, 2025 4:58 PM IST
റിയാദ്: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ 27-ാമത് ചരമവാർഷിക ദിനം കേളി ആചരിച്ചു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളത്തിലെ എൽഡിഎഫ് സർക്കാർ ചടയൻ ഗോവിന്ദനെ പോലുള്ള നേതാക്കാൾ കാണിച്ചുതന്ന വഴികളിലൂടെ ജനങ്ങളെ ചേർത്തുപിടിച്ച് നവ കേരളം കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് അനുസ്മരണത്തിൽ സംസാരിച്ചവർ പറഞ്ഞു.
രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.