മുംബൈ:ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ക​​യ​​റ്റു​​മ​​തി ച​​രി​​ത്രം കു​​റി​​ച്ച് മു​​ന്നേ​​റുന്നു. റി​​ക്കാ​​ർ​​ഡു​​ക​​ൾ തി​​രു​​ത്തി കു​​തി​​ക്കു​​ന്ന സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ക​​യ​​റ്റു​​മ​​തി ന​​ട​​പ്പു​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ (2025-26) ആ​​ദ്യ അ​​ഞ്ച് മാ​​സ​​ത്തി​​ൽ ഒ​​രു​​ല​​ക്ഷം കോ​​ടി രൂ​​പ ക​​ട​​ന്നു. മു​​ൻ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ സ​​മാ​​ന​​കാ​​ല​​യ​​ള​​വി​​ൽ 64,500 കോ​​ടി രൂ​​പ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യാ​​ണ് ന​​ട​​ന്ന​​ത്. ഇ​​ക്കു​​റി 55 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​കെ ക​​യ​​റ്റു​​മ​​തി​​യി​​ൽ മു​​ന്നി​​ൽ ആ​​പ്പി​​ൾ ഐ​​ഫോ​​ണു​​ക​​ളാ​​ണ്. 75 ശ​​ത​​മാ​​ന​​വും രണ്ട് ആ​​പ്പി​​ൾ ഐ​​ഫോ​​ൺ നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ വ​​ക​​യാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്. ഫോ​​ക്സ്കോ​​ണ്‍, ടാ​​റ്റ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് എ​​ന്നീ ക​​ന്പ​​നി​​ക​​ൾ 75,000 കോ​​ടി രൂ​​പ​​യു​​ടെ ഫോ​​ണു​​ക​​ളാ​​ണ് ക​​യ​​റ്റു​​മ​​തി ന​​ട​​ത്തി​​യ​​ത്. 2023-24 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ കാ​​ല​​യ​​ള​​വി​​ലെ ആ​​ദ്യ അ​​ഞ്ച് മാ​​സ​​ത്തി​​ലെ ക​​യ​​റ്റു​​മ​​തി 25,600 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. അ​​ന്ന് 12 മാ​​സ​​ത്തി​​നു​​ള്ളി​​ൽ 90,000 കോ​​ടി രൂ​​പ​​യു​​ടെ സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളാ​​ണ് ക​​ട​​ൽ ക​​ട​​ന്ന​​ത്.

പി​​എ​​ൽ​​ഐ പ​​ദ്ധ​​തി ഉ​​ത്പാ​​ദനം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പ്രൊ​​ഡ​​ക്ഷ​​ൻ ലി​​ങ്ക്ഡ് ഇ​​ൻ​​സെ​​ന്‍റീ​​വ് (പി​​എ​​ൽ​​ഐ) പ​​ദ്ധ​​തി സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​ർ​​മാ​​ണ രം​​ഗ​​ത്ത് ന​​ട​​പ്പി​​ലാ​​ക്കി​​യ​​താ​​ണ് മേ​​ഖ​​ല​​യി​​ൽ വ​​ലി​​യ മാ​​റ്റ​​ത്തി​​ന് കാ​​ര​​ണ​​മാ​​യ​​ത്. ഇ​​ത് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​മാ​​താ​​ക്ക​​ളെ ഇ​​ന്ത്യ​​യി​​ൽ നി​​ർ​​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ വ്യാ​​പി​​പ്പി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ആ​​പ്പി​​ൾ ത​​മി​​ഴ്നാ​​ട്ടി​​ലും ക​​ർ​​ണാ​​ട​​ക​​യി​​ലും ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ച്ചു​​കൊ​​ണ്ട് യു​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഉ​​യ​​ർ​​ന്ന തീ​​രു​​വ​​യി​​ൽ​​നി​​ന്ന് ര​​ക്ഷ​​പ്പെ​​ട്ടു. പ്രാ​​ദേ​​ശി​​ക ഉ​​ത്പാ​​ദ​​നം, നി​​ക്ഷേ​​പ​​ങ്ങ​​ൾ, ക​​യ​​റ്റു​​മ​​തി എ​​ന്നി​​വ വ​​ർ​​ധി​​പ്പി​​ക്കാ​​നാ​​യി ക​​ന്പ​​നി​​ക​​ൾ​​ക്ക് ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് പി​​എ​​ൽ​​ഐ.

വി​​ത​​ര​​ണ ശൃം​​ഖ​​ലയുടെ വൈ​​വി​​ധ്യം ഇ​​ന്ത്യ​​ക്ക് നേ​​ട്ടം

2025ൽ ​​യു​​എ​​സ് വി​​പ​​ണി​​യി​​ലേ​​ക്കു​​ള്ള ഭൂ​​രി​​ഭാ​​ഗം ഐ​​ഫോ​​ണു​​ക​​ളും ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നാ​​യി​​രി​​ക്കു​​മെ​​ന്ന് ആ​​പ്പി​​ൾ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. യു​​എ​​സി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​യു​​ടെ ഐ​​ഫോ​​ണ്‍ ഇ​​റ​​ക്കു​​മ​​തി ഗ​​ണ്യ​​മാ​​യി ഉ​​യ​​രു​​ന്നു​​ണ്ട്. 2025ന്‍റെ ആ​​ദ്യ​​പ​​കു​​തി​​യി​​ൽ ഇ​​ന്ത്യ​​യി​​ൽ​​ അ​​സം​​ബി​​ൾ ചെ​​യ്ത ഐ​​ഫോ​​ണു​​ക​​ളു​​ടെ 78 ശ​​ത​​മാ​​ന​​വും യു​​എ​​സ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മി​​ത് 53 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.


ഏ​​പ്രി​​ൽ-​​ജൂ​​ണ്‍ പാ​​ദ​​ത്തി​​ൽ പി​​എ​​ൽ​​ഐ സ്കീ​​മി​​ന്‍റെ ഫ​​ല​​മാ​​യി ഇ​​ന്ത്യ ചൈ​​ന​​യെ മ​​റി​​ക​​ട​​ന്ന് അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു​​ള്ള മു​​ൻ​​നി​​ര സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ക​​യ​​റ്റു​​മ​​തി​​ക്കാ​​രാ​​യി. യു​​എ​​സ് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 44 ശ​​ത​​മാ​​നം ഇ​​ന്ത്യ​​യാ​​ണ് വ​​ഹി​​ക്കു​​ന്ന​​ത്.

ഒ​​രു വ​​ർ​​ഷം മു​​ന്പ് ഇ​​ത് വെ​​റും 13 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു. ചൈ​​ന​​യു​​ടെ വി​​പ​​ണിവി​​ഹി​​തം 25 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്നു. ചൈ​​ന​​യ്ക്ക് പു​​റ​​ത്ത് നി​​ർ​​മാ​​താ​​ക്ക​​ൾ ചെ​​ല​​വ് കു​​റ​​ഞ്ഞ​​തും സ്ഥി​​ര​​ത​​യു​​ള്ള​​തു​​മാ​​യ ബ​​ദ​​ലു​​ക​​ൾ തേ​​ടു​​ന്ന​​ ഈ ​​പു​​തി​​യ മാ​​റ്റം ഒ​​രു വ​​ലി​​യ ആ​​ഗോ​​ള വി​​ത​​ര​​ണ ശൃം​​ഖ​​ല പു​​നഃ​​ക്ര​​മീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.

സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​ൽ​​പ്പ​​ന​​യി​​ൽ ഇ​​ന്ത്യ വ​​ൻ കു​​തി​​പ്പു ന​​ട​​ത്തു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ചൈ​​ന​​യ്ക്കും വി​​യ​​റ്റ്നാ​​മി​​നു​​മൊ​​പ്പം ആ​​ഗോ​​ള ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് നി​​ർ​​മാ​​ണ​​ത്തി​​ൽ ഇ​​ന്ത്യ പ്ര​​ധാ​​ന സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. ക​​ന്പ​​നി​​ക​​ൾ വി​​ത​​ര​​ണ​​ശൃം​​ഖ​​ല​​ക​​ൾ വൈ​​വി​​ധ്യ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​ന്ത്യൻ സ്മാ​​ർ​​ട്ട്ഫോ​​ണ്‍ കയറ്റുമതി വ​​ൻ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കാ​​ൻ സാ​​ധ്യ​​ത​​ക​​ളു​​ണ്ട്.

സാം​​സം​​ഗും മോ​​ട്ടൊ​​റോ​​ള​​യും ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് യു​​എ​​സി​​ലേ​​ക്കു​​ള്ള വി​​ത​​ര​​ണം ഉ​​യ​​ർ​​ത്തി. എ​​ന്നാ​​ൽ, ഇ​​വ​​രു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​പ്പി​​ളി​​നെ​​ക്കാ​​ൾ സാ​​വ​​ധാ​​ന​​മാ​​ണ്. ആ​​പ്പി​​ളി​​നെ​​പ്പോ​​ളലെത​​ന്നെ മോ​​ട്ടൊ​​റോ​​ള​​യ്ക്ക് ചൈ​​ന​​യി​​ലാ​​ണ് പ്ര​​ധാ​​ന നി​​ർ​​മാ​​ണ കേ​​ന്ദ്രം. സാം​​സം​​ഗി​​ന്‍റെ പ്ര​​ധാ​​ന സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​ർ​​മാ​​ണ കേ​​ന്ദ്രം വി​​യ​​റ്റ്നാ​​മി​​ലാ​​ണ്.

ഇ​​ന്ത്യ​​യി​​ൽ 2014ൽ ​​ഉ​​ണ്ടാ​​യി​​രു​​ന്ന ര​​ണ്ടു മൊ​​ബൈ​​ൽ നി​​ർ​​മാ​​ണ യൂ​​ണി​​റ്റി​​നെ അ​​പേ​​ക്ഷി​​ച്ച് ഇ​​പ്പോ​​ൾ 300 നി​​ർ​​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്.