കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ന്‍നി​​​ര കേ​​​ക്ക് നി​​​ര്‍മാ​​​താ​​​ക്ക​​​ളാ​​​യ ബേ​​​ക്ക്മി​​​ല്‍ ഫു​​​ഡ്‌​​​സ് 11 ാം വ​​​ര്‍ഷ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ ലോ​​​ഗോ​​​യും സിം​​​ബ​​​ലും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ല്‍ ഹോ​​​ളി​​​ഡേ ഇ​​​ന്‍ ഹോ​​​ട്ട​​​ലി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ പു​​​തി​​​യ ലോ​​​ഗോ​​​യു​​​ടെ​​​യും സിം​​​ബ​​​ലി​​​ന്‍റെ​​​യും പ്ര​​​കാ​​​ശ​​​നം ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം മ​​​ഡോ​​​ണ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ നി​​​ര്‍വ​​​ഹി​​​ച്ചു. ച​​​ട​​​ങ്ങി​​​ല്‍ ബേ​​​ക്ക്മി​​​ല്‍ ഫു​​​ഡ് മാ​​​നേ​​​ജിം​​​ഗ് പാ​​​ര്‍ട​​​ണ​​​ര്‍മാ​​​രാ​​​യ നൗ​​​ഷാ​​​ദ് ഇ​​​ബ്രാ​​​ഹിം, മ​​​നോ​​​ജ് ജോ​​​സ​​​ഫ്, മു​​​ഹ​​​മ്മ​​​ദ് സ​​​ഗീ​​​ര്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

അ​​​ടു​​​ത്ത ര​​​ണ്ടു വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ബേ​​​ക്ക്മി​​​ല്‍ 100 കോ​​​ടി​​​യു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് പാ​​​ര്‍ട്ട​​​ണ​​​ര്‍ നൗ​​​ഷാ​​​ദ് ഇ​​​ബ്രാ​​​ഹിം പ​​​റ​​​ഞ്ഞു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍, 50 എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് റീ​​​ട്ടെ​​​യി​​​ല്‍ ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച് പ്രീ​​​മി​​​യം കേ​​​ക്കു​​​ക​​​ള്‍, കു​​​ക്കി​​​ക​​​ള്‍, പ്ര​​​ത്യേ​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്കു നേ​​​രി​​​ട്ട് എ​​​ത്തി​​​ക്കും. ഇ​​​തി​​​ലൂ​​​ടെ പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും സൃ​​​ഷ്‌​​​ടി​​​ക്കു​​​മെ​​​ന്ന് പാ​​​ര്‍ട്ണ​​​ര്‍മാ​​​രാ​​​യ മ​​​നോ​​​ജ് ജോ​​​സ​​​ഫ്, മു​​​ഹ​​​മ്മ​​​ദ് സ​​​ഗീ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ല്‍ പു​​​തി​​​യ ലോ​​​ഗോ​​​യി​​​ലാ​​​യി​​​രി​​​ക്കും എ​​​ല്ലാ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ക.