തി​​രു​​വ​​ന​​ന്ത​​പു​​രം: ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ൽ ഇ​​റ​​ങ്ങു​​ന്ന വ​​ന്യ​​മൃ​​ഗം ഒ​​രാ​​ളെ ആ​​ക്ര​​മി​​ച്ച് പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചാ​​ൽ ഉ​​ട​​ൻത​​ന്നെ കൊ​​ല്ലാ​​ൻ ഉ​​ത്ത​​ര​​വി​​ടാ​​ൻ ചീ​​ഫ് വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ന് അ​​ധി​​കാ​​രം ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ക​​ര​​ട് ബി​​ല്ലി​​ന് ആ​​ഴ്ച​​ക​​ൾ നീ​​ണ്ട ത​​ർ​​ക്ക​​ങ്ങ​​ൾക്കൊ​​ടു​​വി​​ൽ പ്ര​​ത്യേ​​ക മ​​ന്ത്രി​​സ​​ഭ അം​​ഗീ​​കാ​​രം ന​​ൽ​​കി.

ആ​​ർ​​ക്കെ​​ങ്കി​​ലും ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റാ​​ൽ ജി​​ല്ലാ ക​​ള​​ക്‌ടറോ ചീ​​ഫ് ഫോ​​റ​​സ്റ്റ് ക​​ണ്‍​സ​​ർ​​വേ​​റ്റ​​റോ അ​​ക്കാ​​ര്യം ചീ​​ഫ് വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ന് റി​​പ്പോ​​ർ​​ട്ട് ചെ​​യ്താ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് മ​​റ്റു ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ​​ക്കാ​​യി സ​​മ​​യം പാ​​ഴാ​​ക്കാ​​തെ അ​​ക്ര​​മ​​കാ​​രി​​യാ​​യ വ​​ന്യ​​മൃ​​ഗ​​ത്തെ കൊ​​ല്ലു​​ന്ന​​തി​​ന് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാം.

1972ലെ ​​കേ​​ന്ദ്ര വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ നി​​യ​​മ​​ത്തി​​ലെ, വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ കേ​​ര​​ള ഭേ​​ദ​​ഗ​​തി ബി​​ല്ലി​​ന്‍റെ ക​​ര​​ടി​​നാ​​ണ് അം​​ഗീ​​കാ​​രം. രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു സം​​സ്ഥാ​​നം ഇ​​ത്ത​​രം ഭേ​​ദ​​ഗ​​തി കൊ​​ണ്ടുവ​​രു​​ന്ന​​ത്.


നി​​ല​​വി​​ലു​​ള്ള കേ​​ന്ദ്രനി​​യ​​മ​​ത്തി​​ലെ​​യും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് ഓ​​പ്പ​​റേ​​റ്റിം​​ഗ് പ്രൊ​​സി​​ജീ​​യ​​റി​​ലെ​​ അ​​പ്രാ​​യോ​​ഗി​​ക​​ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ സാ​​ധ്യ​​മാ​​ക്കു​​ന്ന​​താ​​ണ് ഭേ​​ദ​​ഗ​​തി ബി​​ല്ലി​​ലെ വ്യ​​വ​​സ്ഥ​​ക​​ളെ​​ന്ന് വ​​നം മ​​ന്ത്രി എ.​​കെ.​​ശ​​ശീ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടേ​​ണ്ട ജീ​​വി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് നി​​യ​​മ​​പ്ര​​കാ​​രം ത​​ട​​സ​​മി​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.