ബില്‍ജിത്ത് ബിജുവിന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തു
Saturday, September 13, 2025 2:27 AM IST
കൊച്ചി: വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച മല്ലുശേരി സ്വദേശി ബില്‍ജിത്ത് ബിജുവിന്റെ (18) അവയവങ്ങളെല്ലാം ദാനം ചെയ്തു കുടുംബം.
അങ്കമാലി- ആലുവ ദേശീയപാതയില്‍ കഴിഞ്ഞ രണ്ടിനുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ഒന്‍പതു ദിവസമായി അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബില്‍ജിത്ത് കഴിഞ്ഞദിവസമാണു മരിച്ചത്.
മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ഏഴ് അവയവങ്ങളാണ് ദാനം ചെയുന്നത്. അങ്കമാലി എല്‍എഫ് ആശുപത്രയില്‍ അവയവദാനത്തിനു വേണ്ട തുടര്‍ക്രമീകരണങ്ങള്‍ ചെയ്തുവരികയാണ്.
കാലടി ആദിശങ്കര എന്‍ജിനിയറിംഗ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ബില്‍ജിത്. അച്ഛന്: ബിജു, അമ്മ: ലിൻഡ, സഹോദരന്: ബിവേല്.