പട്ടണം മുസിരീസ് ഉത്ഖനന പ്രദേശത്തിന്റെ കാവലാൾ നാരായണൻ അന്തരിച്ചു
Saturday, September 13, 2025 2:28 AM IST
പറവൂർ: പട്ടണത്ത് പുരാവസ്തു ഗവേഷണത്തിന്എത്തുന്ന ഗവേഷകർക്കു സഹായിയായി പട്ടണം മുസിരീസ് ഉത്ഖനന ഓഫീസ് പ്രവേശന കവാടത്തിനു സമീപം താമസിച്ചിരുന്ന ചെറുകര നാരായണൻ (66) അന്തരിച്ചു.
പട്ടണത്തെയും പിഎഎംഎയിലെയും പുരാവസ്തുഗവേഷണത്തിൽ ആകൃഷ്ടരായി എത്തുന്ന ഓരോ സന്ദർശകനും ഗവേഷകനും സഞ്ചാരിക്കും നാരായണൻ സുപരിചിതനായിരുന്നു.
പ്രൈമറി വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കിയ നാരായണൻ തനിക്കു കിട്ടിയിട്ടുള്ള നാട്ടറിവുകൾ ഗവേഷകർക്കു കൈമാറുക മാത്രമല്ല, ഉത്്ഖനനത്തിൽ ലഭിക്കുന്ന വസ്തുകൾ തരംതിരിക്കുന്നതിനുമുമ്പായി കൂട്ടിയിടുന്പോൾ അതിന്റെ വിശ്വസ്തനായ കാവൽക്കാരനുമായിരുന്നു. പുരാവസ്തു മ്യൂസിയത്തിന്റെ സമീപവാസി എന്നനിലയിൽ സന്ദർശകർക്ക് നാരായണൻ ഗൈഡിന് തുല്യനായിരുന്നു.
സംസ്കാരം നടത്തി. ഭാര്യ: ബേബി, മക്കൾ: വിഷ്ണു, നിമിഷ.മരുമകൻ: രഞ്ജിത്ത്.