നേതാക്കളുടെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണം: അനിൽ അക്കര
Saturday, September 13, 2025 2:27 AM IST
തൃശൂർ: സിപിഎം നേതാക്കളായ എം.കെ. കണ്ണൻ, എ.സി. മൊയ്തീൻ എന്നിവരുടെ കോടികളുടെ സന്പാദ്യത്തെക്കുറിച്ചു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കണമെന്നു എഐസിസി അംഗം അനിൽ അക്കര.
ഈ ആവശ്യമുന്നയിച്ച് ഇൻകം ടാക്സ് കമ്മീഷണർക്കും സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും കത്തു നൽകി. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്നു കണ്ടെത്തിയ അഞ്ചു കോടിയെക്കുറിച്ച് അന്വേഷിക്കണം.
ലൈഫ് മിഷൻ അഴിമതിയിൽ എ.സി. മൊയ്തീൻ അനധികൃതമായി വിദേശപണം കൈപ്പറ്റി. യുഎഇ കോണ്‍സുലേറ്റ് ഫിനാൻസ് ഓഫീസർ ആയിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ ചോദ്യംചെയ്താൽ ഇതേക്കുറിച്ചു തെളിവു ലഭിക്കും. തെളിവുകൾ അന്വേഷണഘട്ടത്തിൽ ഹാജരാക്കുമെന്നും അനിൽ അക്കര പറഞ്ഞു.