‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷിക്കും
Saturday, September 13, 2025 2:27 AM IST
കൊച്ചി: നടന് സൗബിന് ഷാഹിര്‍ പ്രതിയായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പുകേസ് പ്രത്യേക സംഘം അന്വേഷിക്കും.
എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുക. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്കാണു മേല്‍നോട്ട ചുമതല. നിലവില്‍ കേസ് അന്വേഷിക്കുന്ന സൗത്ത് എസിപി രാജ്കുമാറും അന്വേഷണസംഘത്തിലുണ്ട്.
പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന് ഡിജിപിയെ സമീപിച്ചിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിന് ഷാഹിറിനെ നേരത്തെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികള്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.