കെഎസ്ആർടിസിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Saturday, September 13, 2025 2:28 AM IST
തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്തെ വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സന്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിന വരുമാനത്തിലും റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.
മുടങ്ങിക്കിടന്ന പല സർവീസുകളും പുനരാരംഭിച്ചതും വരുമാന വർധനവിന് സഹായകമായി. കെഎസ്ആർടിസി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകൾ, ഡ്രൈവിംഗ് സ്കൂൾ തുടങ്ങി എല്ലാ സേവനവും ലളിതവും സുതാര്യവുമായിരുന്നു. ഇത് കെഎസ്ആർടിസിയുടെ ജനപ്രീതി വർധിപ്പിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.