വന്യമൃഗങ്ങളെ വെടിവയ്ക്കാൻ കളക്ടർക്കും സിസിഎഫിനും ശിപാർശ ചെയ്യാം
Saturday, September 13, 2025 2:28 AM IST
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാൻ ജില്ലാ കളക്ടർമാർക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർമാർക്കും ശിപാർശ ചെയ്യാം.
ഇതു സംബന്ധിച്ച കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന സംസ്ഥാനത്തിന്റെ കരട് ബിൽ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു എത്തും.