ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് പേരിനൊപ്പം ഡോക്ടർ ചേർക്കാം
Saturday, September 13, 2025 2:27 AM IST
തിരുവനന്തപുരം: ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് പേരിനു മുന്പ് ഡോക്ടർ എന്നു ചേർക്കാം. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ് പുറത്തിറക്കിയ ഉത്തരവിൽ ഫിസിയോതെറാപ്പിസ്റ്റുകൾ പേരിനു മുന്പ് ഡോ. എന്നു ചേർക്കാൻ പാടില്ലെന്നു നിർദേശിച്ചിരുന്നു. എന്നാൽ ഇങ്ങനെ ഒരു നിർദേശം പുറത്തിറക്കാൻ ഡയറക്ടർ ജനറലിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രഫഷൻസിൽ നിക്ഷിപ്തമാണെന്ന് അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് കേരള ഘടകം പ്രസിഡന്റ് ഡോ. ശ്രീജിത് എം. നന്പൂതിരി (പിടി) ചൂണ്ടിക്കാട്ടി.
ഉത്തരവ് വിവാദമായതോടെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.