ശബരിമലയിലെ സ്വര്‍ണപ്പാളികള്‍: ഉത്തരവിനെതിരേ പുനഃപരിശോധനാ ഹര്‍ജി
Friday, September 12, 2025 3:48 AM IST
കൊച്ചി: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിൽനിന്നു തിരികെയെത്തിക്കണമെന്ന ഉത്തരവിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നൽകി.
അറ്റകുറ്റപ്പണി തുടങ്ങിയതിനാല്‍ സ്വര്‍ണപ്പാളികള്‍ തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെന്നും ഡിവിഷന് ബെഞ്ചിന്റെ മുന്‍ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ടാണു ബോര്‍ഡ് ഹൈകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
ശ്രീകോവിലിന് ഇരുവശത്തെയും ശില്പങ്ങളിലെ പാളികള്‍ ശബരിമല സ്പെഷല്‍ കമ്മീഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ കൊണ്ടുപോയതില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു.