വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളലില്‍ വ്യക്തതയില്ലാതെ കേന്ദ്രം
Thursday, September 11, 2025 3:19 AM IST
കൊച്ചി: വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ കേന്ദ്രസര്‍ക്കാര്‍.
വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഏതു മന്ത്രാലയമാണെന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നാണു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചു വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ കേരള ബാങ്ക് എഴുതിത്തള്ളിയതു ചൂണ്ടിക്കാട്ടി സമാനനിലപാട് സ്വീകരിക്കണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നു.