പോലീസ് അതിക്രമങ്ങൾ കുറയുന്നു: വി. കെ. മോഹനൻ
Wednesday, September 10, 2025 2:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ കുറഞ്ഞുവരുന്നതായി പോലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാൻ വി.കെ.മോഹനൻ. അഥോറിറ്റി പ്രവർത്തനം ആരംഭിച്ചതു മുതൽ ലഭിച്ചത് 5218 പരാതികളാണ്. ഇതിൽ 66 പരാതികൾ മാത്രമാണ് ഇനി തീർപ്പാക്കാനുള്ളത്.
സർക്കാർ നിയോഗിച്ചിട്ടുളള അഞ്ചംഗ സംഘമാണ് അഥോറിറ്റിയിൽ ഉള്ളത്. പരാതിക്കാരന് എപ്പോൾ വേണമെങ്കിലും സമീപിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊണ്ടാണ് അഥോറിറ്റി പ്രവർത്തിക്കുന്നത്.
2012ൽ അഥോറിറ്റി രൂപീകരിച്ചപ്പോഴുള്ള പരാതികളെക്കാൾ വളരെ കുറവാണ് 2025 ലെ പരാതികൾ. ലഭിക്കുന്ന പരാതികളുടെ കണക്കുകൾ അനുസരിച്ചാണ് ഈ കണ്ടെത്തലെന്നും വി.കെ.മോഹനൻ പറഞ്ഞു.