വിജിലന്‍സ് ക്ലിയറന്‍സ്: അഗ്നിരക്ഷാസേന മേധാവിയുടെ ഹര്‍ജിയില്‍ വിശദീകരണം തേടി
Wednesday, September 10, 2025 2:20 AM IST
കൊച്ചി: വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാത്തതിനെതിരേ അഗ്നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത നല്കിയ ഹര്‍ജിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.
സര്‍ക്കാര്‍നടപടി ബോധപൂര്‍വം ബുദ്ധിമുട്ടിക്കാനാണെന്ന് ആരോപിച്ചാണു ഹര്‍ജി. കേന്ദ്രസര്‍വീസില്‍ പ്രവര്‍ത്തിക്കുന്നതിന് ഹര്ജിക്കാരന് അപേക്ഷിച്ചിരുന്നു. ഇതിനായി വിജിലന്‍സിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനസര്‍ക്കാര്‍ കൈമാറേണ്ടതുണ്ട്.
ആഭ്യന്തര മന്ത്രാലയം പലതവണ കത്തയച്ചിട്ടും റിപ്പോര്‍ട്ട് കേരളസര്‍ക്കാര്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും തന്റെ കേന്ദ്രസര്‍വീസ് ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജിയില്‍ 15ന് വിശദ വാദം കേള്‍ക്കും.