കുന്നംകുളത്ത് പോലീസുകാരെ സസ്പെൻഡ് ചെയ്തത് ആദ്യ നടപടിക്രമം മാത്രം: എം.വി. ജയരാജൻ
Wednesday, September 10, 2025 2:20 AM IST
കണ്ണൂർ: കുന്നംകുളത്ത് അതിക്രമം കാട്ടിയ പോലീസുകാരെ സസ്പെൻഡ് ചെയ്തത് ആദ്യ നടപടിക്രമമാണെന്നും ചട്ടങ്ങൾ പ്രകാരമുള്ള നടപടിക്രമങ്ങൾ സർക്കാർ തുടർന്നും സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ.
കണ്ണൂരിൽ ചടയൻ ഗോവിന്ദൻ അനുസ്മരണത്തിനിടെയാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്. ചട്ടവിരുദ്ധമായി പ്രവർത്തിച്ച 114 പോലീസുകാരെ പിരിച്ചുവിട്ട സർക്കാരാണിത്. ഇപ്പോഴത്തെ സംഭവത്തിലും തുടരന്വേഷണത്തിലൂടെ നടപടിയുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു.