സബ്സിഡി നിരക്കിൽ യാത്രകളൊരുക്കി റെയില്‍വേ
Tuesday, September 9, 2025 1:23 AM IST
കൊച്ചി: യാത്രാനിരക്ക് ഇളവോടെ പൈതൃക നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയിലാണ് ഇന്ത്യയിലെ പൈതൃകനഗരങ്ങള് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നത്. ബുക്കിംഗിന് www.tourtimes.in.
ഹംപി, മഹാബലേശ്വര്‍, ഷിര്‍ദി, അജന്ത, എല്ലോറ, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രത്യേക ട്രെയിന്‍ ഒക്ടോബര്‍ രണ്ടിന് മധുരയില്‍നിന്ന് പുറപ്പെടും. 11 ദിവസം നീളുന്ന യാത്രയ്ക്ക് നിരക്കില്‍ 33 ശതമാനം സബ്സിഡി നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേയ്സ് ഭാരത് ഗൗരവ് ട്രെയിന്‍ പ്രൊഡക്ട് ഡയറക്ടര്‍ ജി.വിഗ്നേഷ് പറഞ്ഞു.
കേരളത്തില്‍ കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ട്. ഭക്ഷണവും താമസവും അനുബന്ധ യാത്രകളും ഉള്‍പ്പെടെ സ്ലീപ്പര്‍ ക്ലാസിന് 29,800 രൂപയും തേര്‍ഡ് എസിക്ക് 39,100 രൂപയും സെക്കന്‍ഡ് എസിക്ക് 45,700 രൂപയും ഫസ്റ്റ് എസിക്ക് 50,400 രൂപയുമാണ് സബ്സിഡി നിരക്ക്.