കോ​​ഴി​​ക്കോ​​ട്: വ​​യ​​നാ​​ട്, വി​​ല​​ങ്ങാ​​ട് ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ വീ​​ടു ന​​ഷ്‌​​ട​​പ്പെ​​ട്ട​​വ​​ർ​​ക്കാ​​യി കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി (കെസിബിസി) പ്ര​​ഖ്യാ​​പി​​ച്ച പു​​ന​​ര​​ധി​​വാ​​സ ദൗ​​ത്യം വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നേ​​റു​​ന്നു. നീ​​തി​​ക്കും സ​​മാ​​ധാ​​ന​​ത്തി​​നും വി​​ക​​സ​​ന​​ത്തി​​നും വേ​​ണ്ടി​​യു​​ള്ള കെ​​സി​​ബി​​സി ക​​മ്മീ​​ഷ​​ൻ വി​​ല​​ങ്ങാ​​ട്ട് 15 വീ​​ടു​​ക​​ളും വ​​യ​​നാ​​ട്ടി​​ൽ നാ​​ലു വീ​​ടു​​ക​​ളും ഇ​​തി​​ന​​കം പൂ​​ർ​​ത്തി​​യാ​​ക്കി ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് കൈ​​മാ​​റി.

തു​​ട​​ർ​​ച്ച​​യാ​​യ മ​​ഴ കാ​​ര​​ണം വ​​യ​​നാ​​ട്ടി​​ലെ നി​​ർ​​മാ​​ണ പ്ര​​ക്രി​​യ മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രു​​ന്നു. കാ​​ലാ​​വ​​സ്ഥ അ​​നു​​കൂ​​ല​​മാ​​യ​​തോ​​ടെ വേ​​ഗ​​ത്തി​​ലാ​​യി​​ട്ടു​​ണ്ട്. ആ​​കെ 128 വീ​​ടു​​ക​​ളു​​ടെ നി​​ർ​​മാ​​ണം ഈ ​​വ​​ർ​​ഷം അ​​വ​​സാ​​ന​​ത്തോ​​ടെ പൂ​​ർ​​ത്തി​​യാ​​കും.

വി​​ല​​ങ്ങാ​​ട്ട് ഒ​​രു വീ​​ടു നി​​ർ​​മാ​​ണ​​ത്തി​​ന് 15-16 ല​​ക്ഷം രൂ​​പ​​യാ​​യി എ​​ന്ന് കെ​​സി​​ബി​​സി​​ ജെ​​പി​​ഡി ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി റ​​വ. ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ അ​​റി​​യി​​ച്ചു.

വ​​യ​​നാ​​ട്ടി​​ൽ ബ​​ത്തേ​​രി രൂ​​പ​​ത​​യു​​ടെ​​യും (13 വീ​​ടു​​ക​​ൾ) മാ​​ന​​ന്ത​​വാ​​ടി രൂ​​പ​​ത​​യു​​ടെ​​യും (50 വീ​​ടു​​ക​​ൾ) വി​​ല​​ങ്ങാ​​ട്ട് താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യു​​ടെ​​യും (65 വീ​​ടു​​ക​​ൾ) നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വീ​​ടു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​ത്.

ഒ​​രു വീ​​ടി​​നായി 10 ല​​ക്ഷം രൂ​​പ​​യാ​​ണ് കെ​​സി​​ബി​​സി ഒ​​രു രൂ​​പ​​ത​​യെ ഏ​​ല്പി​​ക്കു​​ന്ന​​ത്. 100 വീ​​ടു​​ക​​ൾ​​ക്കാ​​ണ് കെ​​സി​​ബി​​സി നേ​​രി​​ട്ടു ഫ​​ണ്ടു ചെ​​യ്യു​​ന്ന​​ത്. ബാ​​ക്കി തു​​ക മേ​​ൽ​പ​​റ​​ഞ്ഞ രൂ​​പ​​ത​​ക​​ളു​​ടെ സാ​​മൂ​​ഹി​​ക സേ​​വ​​ന വി​​ഭാ​​ഗ​​മാ​​ണ് ക​​ണ്ടെ​​ത്തു​​ന്ന​​ത്. 28 വീ​​ടു​​ക​​ൾ​​ക്കു​​ള്ള ഫ​​ണ്ടിം​​ഗ് മ​​റ്റു ക്രൈ​​സ്ത​​വ പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടേ​​താ​​ണ്.
വി​​ല​​ങ്ങാ​​ട്ട് വ്യ​​ക്തി​​ക​​ളും പ്ര​​സ്ഥാ​​ന​​ങ്ങ​​ളും ന​​ല്കി​​യ​​താ​​ണ് ഭൂ​​മി. അ​​വി​​ടെ 56 വീ​​ടു​​ക​​ളു​​ടെ പ​​ണി താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ല ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി പു​​രോ​​ഗ​​മി​​ക്കു​​ന്നു. വ​​യ​​നാ​​ട്ടി​​ലെ വാ​​ഴ​​വ​​റ്റ​​യി​​ൽ മാ​​ന​​ന്ത​​വാ​​ടി രൂ​​പ​​ത ടൗ​​ൺ​​ഷി​​പ്പ് ആ​​ണ് ചെ​​യ്യു​​ന്ന​​ത്. 36 വീ​​ടു​​ക​​ൾ ഒ​​രി​​ട​​ത്തും 11 വീ​​ടു​​ക​​ൾ മ​​റ്റൊ​​രി​​ട​​ത്തും മൂ​ന്ന് വീ​​ടു​​ക​​ൾ വ്യ​​ത്യ​​സ്ത സ്ഥ​​ല​​ങ്ങ​​ളി​​ലും. രൂ​​പ​​ത ത​​ന്നെ​​യാ​​ണ് അ​​വി​​ടെ സ്ഥ​​ലം വാ​​ങ്ങി​ ന​​ല്കി​​യി​​ട്ടു​​ള്ള​​ത്. ബ​​ത്തേ​​രി രൂ​​പ​​ത​​യാ​​ണ് 13 വീ​​ടു​​ക​​ൾ​​ക്കാ​​യി സ്ഥ​​ലം വാ​​ങ്ങു​​ക​​യും നി​​ർ​​മാ​​ണ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്കു​​ക​​യും ചെ​​യ്യു​​ന്ന​​ത്. വി​​ല​​ങ്ങാ​​ട്ടെ വീ​​ടു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണ​​വും വ​​യ​​നാ​​ട്ടി​​ലെ വീ​​ടു​​ക​​ളി​​ൽ പ​​ത്തോ​​ള​​വും അ​​ക്രൈ​​സ്ത​​വ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു വേ​​ണ്ടി​​യാ​​ണ്.